ഭർത്താവിനോടുള്ള പ്രതികാരം തീർക്കാൻ നവജാത ശിശുവിനെ അമ്മ കൊന്നു , കൊല നടത്തിയത് ഇയർഫോൺ വയർ കഴുത്തിൽ കുരുക്കി

കാസര്‍കോട്: കാസര്‍കോട് ചെടേക്കാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റേത് കൊലപാതകമാണെന്ന് പോലീസ്. ജനിച്ച ഉടനെ കുഞ്ഞിനെ കഴുത്തില്‍ ഹെഡ്‌സെറ്റ് വയർ കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.കുഞ്ഞിന്റെ അമ്മ തന്നെയാണ് ക്രൂരത നടത്തിയത്.

ചെറിയ വയര്‍ കഴുത്തില്‍ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെയാണ് അന്വേഷണം മാതാവിലേയ്ക്ക് തിരിഞ്ഞത്. പ്രതിക്ക് ഭര്‍ത്താവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഇടയാക്കിയതെന്നാണ് വിവരം.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്,
‘രക്ത സ്രാവമുണ്ടായതിനെ തുടര്‍ന്നാണ് യുവതിയെ ആദ്യം ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഇവരുടെ പ്രസവം കഴിഞ്ഞിരുന്നുവെന്ന് മനസിലായി. ഡോക്ടറില്‍ നിന്നാണ് ഭര്‍ത്താവ് പോലും ഭാര്യയുടെ പ്രസവവിവരം അറിയുന്നത്. ഇയാള്‍ വീട്ടിലെത്തി നടത്തിയ തിരച്ചിലില്‍ കുഞ്ഞിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ കട്ടിലിനടിയില്‍ നിന്നും കണ്ടെത്തി.

തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുഞ്ഞിന്റേത് കൊലപാതകമെന്ന് തെളിഞ്ഞത്. കുഞ്ഞിനെ ഇയര്‍ഫോണുപയോഗിച്ച് ഉപദ്രവിച്ചിരുന്നുവെന്ന് അമ്മ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →