ഭോപ്പാല്‍: ആദ്യഘട്ടത്തില്‍ താന്‍ കോവിഡ് വാക്സിന് സ്വീകരിക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാന്. മുന്‍ഗണനാ ഗ്രൂപ്പിലുള്ളവര്‍ക്കാണ് ആദ്യം വാക്സിന് നല്‍കുമെന്നും അതിനുശേഷം താന്‍ വാക്സിന് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിന് വിതരണത്തിനുള്ള എല്ലാ ഒരുക്കങ്ങളും സംസ്ഥാനത്ത് പൂര്‍ത്തിയായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . രാജ്യത്ത് വിതരണത്തിനായി തയാറാക്കിയിരിക്കുന്നത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിന്റെ അഞ്ചു കോടിഡോസുകളും ഭാരത് ബയോടെക്കിന്റെ കോവാക്സിന്റെ ഒരു കോടി ഡോസുകളുമാണ് .

