കര്‍ഷകര്‍ക്കെതിരായ അതിക്രമം: പഞ്ചാബ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ കത്ത് ഹര്‍ജിയാക്കി സുപ്രിം കോടതി

ന്യൂഡല്‍ഹി: സമാധാന മാര്‍ഗത്തില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരേ ജലപീരങ്കികള്‍, കണ്ണീര്‍ വാതക ഷെല്ലുകള്‍, ലാത്തികള്‍ എന്നിവ നിയമവിരുദ്ധമായി ഉപയോഗിച്ചതിന് ഹരിയാന പോലീസ് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് പഞ്ചാബ് സര്‍വകലാശാലയിലെ 35 വിദ്യാര്‍ത്ഥികളുടെ കത്ത് ഹര്‍ജിയായി പരിഗണിക്കാന്‍ സുപ്രീം കോടതി സമ്മതിച്ചു.കര്‍ഷകര്‍ സമാധാനപരമായി പ്രതിഷേധിക്കുന്നുണ്ടെന്നും എന്നാല്‍ ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ സംവേദനക്ഷമത കാണിക്കുന്നില്ലെന്നും കത്തില്‍ വിദ്യാര്‍ത്ഥികള്‍ ചൂണ്ടികാട്ടി.രാഷ്ട്രീയക്കാര്‍ നിരപരാധികളായ കര്‍ഷകര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കാനും കര്‍ഷകരെ അനധികൃതമായി തടങ്കലില്‍ വെച്ച കേസുകളില്‍ അന്വേഷണം നടത്താന്‍ ഉത്തരവിടാനും ഹരിയാന പോലീസിനും ദില്ലി പോലീസിനും നിര്‍ദ്ദേശം നല്‍കണമെന്ന് വിദ്യാര്‍ത്ഥികള്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.ഇന്ത്യന്‍ സര്‍ക്കാര്‍ കര്‍ഷകരുടെ ദുരവസ്ഥയില്‍ നിസംഗത തുടരുകയാണ്. കര്‍ഷകരുടെ വികാരം മനസിലാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിന് വിവേകമില്ലെന്നും കത്തില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →