അശ്ലീല കമന്റ് പങ്കുവെച്ച് ആരാധകന് നടി നീലിമ റാണി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

മഴവിൽ മനോരമയിലെ ചാക്കോയും മേരിയും എന്ന പരമ്പരയിലൂടെ മലയാളികൾക്ക് പരിചിതയായ നടിയാണ് നീലിമ റാണി.നടിമാർക്ക് നേരെയുള്ള സൈബർ ആക്രമങ്ങൾ പലപ്പോഴും വാർത്തയാകാറുണ്ട്.ഇപ്പോഴിതാ തമിഴകത്ത് ശ്രദ്ധനേടിയ നീലിമക്ക് നേരെ അശ്ലീല കമന്റുമായി എത്തിയ ആരാധകന് നടി നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കാൻ അതിനിടയിൽ ഒരാൾ നന്ദിയോടെ നിങ്ങൾക്ക് ഒരു രാത്രിക്ക് എത്ര രൂപ വേണം എന്ന് ചോദിച്ചു . ഇതിന് നടി കൊടുത്ത മറുപടി ദയവ് ചെയ്ത് നിങ്ങളിൽ നിന്ന് ഞാൻ അല്പം മാന്യത പ്രതീക്ഷിക്കുന്നു സഹോദരാ,ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, അക്രമികൾക്കാണ് അശ്ലീലമായ മനസ്സു ഉണ്ടാവുക. ദയവുചെയ്ത് നിങ്ങൾ ഒരു മനശാസ്ത്ര വിദഗ്ധനെ കാണണം. നിങ്ങൾക്ക് വിദഗ്ധരുടെ സഹായം ആവശ്യമാണ്. സോഷ്യൽ മീഡിയയിൽ നടിയിലെ ഈ വാക്കുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇത്തരം ആളുകൾക്കുള്ള മറുപടി ഇങ്ങനെ പോരെന്നും ഇത്രയും മര്യാദ കൊടുക്കരുതായിരുന്നെന്നുമാണ് കൂടുതൽ പേരും നടിയോട് പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →