ചെന്നൈ: കൂട്ട ബലാത്സംഗത്തിനിരയായ പതിനേഴുകാരി പ്രസവത്തോടെ മരിച്ചു.തമിഴ് നാട്ടിലെ തേനി ജില്ലയിലെ നാഗലാപുരം ഗ്രാമത്തിലാണ് സംഭവം. രണ്ടുമാസം മുമ്പ് വയറുവേദനയെ തുടര്‍ന്ന് മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം സമീപത്തെ ആശുപത്രിയിലെത്തിയപ്പോഴാണ് പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്.
തുടര്‍ന്ന് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് രണ്ടുപേര്‍ നിരന്തരമായി തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്ന വിവരം വീട്ടുകാരോട് പറയുന്നത്. പ്രസവ വേദനയെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതിന് പിന്നാലെ മരണപ്പെടുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

