ഇന്ത്യയുടെ നാല്പതാമത് അന്റാർട്ടിക്ക ശാസ്ത്ര പര്യവേക്ഷണത്തിന് തുടക്കമായി

ഇന്ത്യയുടെ നാല്പതാമത്തെ അന്റാര്‍ട്ടിക്ക ശാസ്ത്ര പര്യവേക്ഷണത്തിന് തുടക്കം. ദക്ഷിണ ധ്രുവത്തിലേക്ക് ഉള്ള ഇന്ത്യയുടെ ശാസ്ത്ര സംരംഭങ്ങളുടെ നാല് പതിറ്റാണ്ടാണ് പൂര്‍ത്തിയായിരിക്കുന്നത്. 43 പേരടങ്ങുന്ന, നാല്പതാമത് അന്റാര്‍ട്ടിക്ക പര്യവേക്ഷണ സംഘം നാളെ (ജനുവരി 5, 2021) ഗോവയില്‍ നിന്നും യാത്രതിരിക്കും.

ചാര്‍ട്ടേഡ് ഐസ്-ക്ലാസ് കപ്പലായ, വാസിലി ഗോലോവ്‌നിന്‍, 30 ദിവസം കൊണ്ട് അന്റാര്‍ട്ടിക്കയിലെത്തും. 40 പേരുടെ സംഘത്തെ അന്റാര്‍ട്ടിക്കയില്‍ എത്തിച്ചശേഷം, 2021 ഏപ്രിലില്‍, കപ്പല്‍ ഇന്ത്യയിലേക്ക് മടങ്ങും. നിലവില്‍ അന്റാര്‍ട്ടിക്കയില്‍ ഉള്ള ശീതകാല പര്യവേക്ഷണ സംഘാംഗങ്ങള്‍ ഈ കപ്പലില്‍ മടങ്ങും.

1981-ലാണ് ഇന്ത്യ അന്റാര്‍ട്ടിക്ക പരിവേഷണം ആരംഭിച്ചത്. നിലവില്‍ അന്റാര്‍ട്ടിക്കയില്‍ മൈത്രി, ഭാരതി എന്ന രണ്ട് ഗവേഷണ കേന്ദ്രങ്ങളാണ് ഇന്ത്യക്കുള്ളത്. ഗോവയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച് (NCPOR) ആണ് ഇന്ത്യയുടെ അന്റാര്‍ട്ടിക്ക പര്യവേക്ഷണ പദ്ധതി സംഘടിപ്പിക്കുന്നത്.

കാലാവസ്ഥ വ്യതിയാനം, ഭൗമശാസ്ത്രം, സമുദ്ര നിരീക്ഷണം, പാരിസ്ഥിതിക അവലോകനം തുടങ്ങി നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ശാസ്ത്ര പദ്ധതികളെ, പിന്തുണയ്ക്കുന്നതിനും, അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനുമൊപ്പം, ശീതകാലം സംഘത്തിന്റെ മടങ്ങിവരവ് സാധ്യമാക്കുന്നതിനുമാണ് നാല്പതാമത് അന്റാര്‍ട്ടിക്ക പര്യവേക്ഷണം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →