മെൽബൺ: ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തപ്പെട്ട ടി.നടരാജനെ പ്രശംസിച്ച് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണർ.
മെൽബണിൽ നടന്ന ടെസ്റ്റിൽ പേശിയ്ക്ക് ക്ഷതമേറ്റതിനെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ഉമേഷ് യാദവിന് പകരമായാണ് നടരാജൻ (30) ടീമിലെത്തിയത്. നടരാജന് ഇത് അർഹമായ അംഗീകാരമാണെന്ന് വാർണർ ശനിയാഴ്ച(02/01/21) മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഏകദിനത്തിലും ടി 20 യിലും അരങ്ങേറ്റം കുറിച്ച ശേഷം നടരാജൻ ഓസ്ട്രേലിയയിൽ തുടരുകയായിരുന്നു. പരിമിത ഓവർ മത്സരങ്ങളിൽ എട്ട് വിക്കറ്റുകളാണ് നേടിയത്.
“മികച്ച ലൈനും ലങ്തും സൂക്ഷിക്കുന്ന വളരെ നല്ല ബൗളറാണ് അദ്ദേഹം ” വാർണർ പറഞ്ഞു. തമിഴ്നാട്ടിനായി 20 ഫസ്റ്റ് ക്ലാസ് ഗെയിമുകളിൽ 64 വിക്കറ്റാണ് നടരാജൻ നേടിയത്.
നടരാജൻ സിഡ്നിയിലോ ബ്രിസ്ബേനിലോ അരങ്ങേറ്റം കുറിക്കുകയാണെങ്കിൽ, സഹീർ ഖാന് ശേഷം ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ആദ്യ ഇടംകൈയൻ പേസർ ആയി നടരാജൻ മാറും.

