പുതുവർഷത്തലേന്ന് ഉപരാഷ്ട്രപതി ജനങ്ങൾക്ക് ആശംസകൾ നേർന്നു

പുതുവർഷത്തലേന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യനായിഡു ജനങ്ങൾക്ക് ആശംസകൾ നേർന്നു.ശുഭപ്രതീക്ഷ, സൗഹൃദം എന്നിവയുടെ, ചൈതന്യം നിറഞ്ഞതാകട്ടെ പുതുവർഷം എന്ന് അദ്ദേഹം ആശംസിച്ചു. മഹാമാരി പഠിപ്പിച്ച നിരവധി പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഈ വർഷത്തിന് വിട പറയാം എന്നും, പുതുവർഷത്തെ പ്രതീക്ഷയോടെ വരവേൽക്കാം എന്നും അദ്ദേഹം പറഞ്ഞു.മഹാമാരി ക്കെതിരെ പോരാടാനും,പരാജയപ്പെടുത്താനുമുള്ള  പ്രതിബദ്ധതയോടെ,നവ വർഷത്തെ വരവേൽക്കാം.വാക്സിൻ ഏത് സമയവും ലഭ്യമാക്കാം എന്നിരിക്കെ 2021 നെ ഉത്സാഹത്തോടെയും ശുഭപ്രതീക്ഷയോടെയും  നമുക്ക് വരവേൽക്കാം എന്നും ഉപ രാഷ്ട്രപതി ആശംസ സന്ദേശത്തിൽ കുറിച്ചു.

ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1685200

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →