വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷന്‍ സെറ്റും മെബൈല്‍ഫോണും നല്‍കും

കാസര്‍കോട്: ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന ജില്ലയിലെ 51 വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം സ്പോണ്‍സര്‍ ചെയ്ത  ടെലിവിഷന്‍ സെറ്റും മെബൈല്‍ഫോണും  നല്‍കും. അര്‍ഹരായ വിദ്യാര്‍ത്ഥികളെ ജില്ലാകളക്ര് ഡോ ഡി സജിത് ബാബു  നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.ഓണ്‍ലൈന്‍ പഠനോപാദിയായി  ജില്ലാ വ്യവസായ കേന്ദ്രം സ്പോണ്‍സര്‍ ചെയ്ത  42 ടെലിവിഷന്‍ സെറ്റും എട്ട് മൊബൈല്‍ ഫോണും വിവ സ്പോണ്‍സര്‍ ചെയ്ത ഒരു മൊബൈല്‍ ഫോണുമാണ്  വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക.വിദ്യാഭ്യാസ ഉപഡയരക്ടറുടെ കാര്യാലയം തയ്യാറാക്കിയ പട്ടികയില്‍ നിന്നാണ് അര്‍ഹരായവരെ കളക്ടര്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.

ബന്ധപ്പെട്ട രേഖ:https://keralanews.gov.in/9633/Online-Class.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →