ലഡാക്കിലെ ചൈനയുടെ പ്രകോപനം: കാരണങ്ങള്‍ വെളിപ്പെടുത്തി രാജ്‌നാഥ്‌ സിംഗ്‌.

ന്യൂ ഡല്‍ഹി: മാസങ്ങളായി ലഡാക്കില്‍ ഇന്ത്യയും ചൈനയും സൈനീക വിന്യാസം നടത്തുകയാണ്‌. ഇരുസൈനികരും മുഖാമുഖം നില്‍പ്പുതുടങ്ങിയിട്ട്‌ മാസങ്ങളായെങ്കിലും സമാധാന ചര്‍ച്ചകള്‍ ഇനിയും ഫലവത്തായിട്ടില്ല. സൈന്യത്തെ പിന്‍വലിക്കാമെന്ന്‌ ചൈന സമ്മതിക്കുന്നുണ്ടെങ്കിലും കൂടുതല്‍ സൈനീക വിഭാഗങ്ങളെ വിന്യസിക്കുകയും , യുദ്ധോപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുളള സൗകര്യങ്ങള്‍ ശക്തമാക്കുകയുമാണ്‌ ചെയ്യുന്നത്‌. ഇതിന്‌ അതേനാണയത്തില്‍ തിരിച്ചടി നല്‍കുകയാണ്‌ ഇന്ത്യ. ഇന്ത്യന്‍ സൈന്യം പോര്‍വിമാനങ്ങളുപയോഗിച്ച നിരീക്ഷണം നടത്തുന്നുണ്ട്‌. റഫാല്‍ അടക്കമുളള ആയുധങ്ങള്‍ ഇന്ത്യന്‍ പ്രതിരോധത്തിന്റെ ശക്തിയും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതാണ്‌.

കഴിഞ്ഞ ദിവസം ഒരു വെബിനാറില്‍ പങ്കെടുത്ത്‌ സംസാരിക്കവെ വ്യോമ സേനാ മേധാവി ആര്‍.കെ എസ്‌ ഭൗരിയ എന്തുകൊണ്ടാണ്‌ ലഡാക്കില്‍ ചൈന പ്രകോപനം സൃഷ്ടിക്കുന്നതെന്ന്‌ വെളിപ്പെടുത്തി. ചൈന ആഗോള ശക്തിയാണെന്ന്‌ ഉയര്‍ത്തിക്കാട്ടുന്നതിനുളള നീക്കങ്ങളാണ്‌ ലഡാക്കില്‍ നടത്തിയതെന്ന്‌ അനുമാനമാണ്‌ വ്യോമസേനാ മേധാവി പങ്കുവെയ്‌ക്കുന്നത്‌. ആഗോള നേതാവായി ഉയരുവാന്‍ പ്രദേശിക നേതൃത്വം ആവശ്യമാണ്‌. ഇതിനായി ചൈന മെനഞ്ഞ പദ്ധതിയായിരുന്നു ലഡാക്കില്‍ നടപ്പാക്കാന്‍ ശ്രമിച്ചത്‌. എന്നാല്‍ ആഗോളതലത്തില്‍ ഈ നീക്കങ്ങള്‍ ചൈനക്ക്‌ തിരിച്ചടിയാണ്‌ സമ്മാനിച്ചത്‌. ആ രാജ്യത്തിന്റെ ആഗ്രഹങ്ങള്‍ ആഗോള തലത്തിലുളളതാണെങ്കില്‍ ഇത്തരം നീക്കങ്ങള്‍ അവരുടെ പദ്ധതികള്‍ക്ക്‌ അനുയോജ്യമായിരിക്കില്ല.

ലഡാക്കില്‍ ശരിക്കും ഒരു യുദ്ധം ഉണ്ടായാല്‍ സൈനീകര്‍ക്ക്‌ നല്‍കേണ്ട പരിശീലനത്തിന്റെ ഭാഗമാണോ ഇപ്പോഴുണ്ടായ പ്രകോപനമെന്നും സംശയിക്കേണ്ടിയിരിക്കുന്നതായി വ്യോമ സേനാ മേധാവി വിലയിരുത്തുന്നു. ചൈന തങ്ങളുടെ സേനയില്‍ വെസ്‌റ്റേണ്‍ തിയേറ്ററിനെ ഫലപ്രദമായി എങ്ങനെ വിന്യസിക്കാനാവുമെന്ന്‌ പരിശോധിക്കുകയുമാവാം. ഇതിനൊപ്പം അതിര്‍ത്തിയി്‌ല്‍ പ്രതിരോധം സൃഷ്‌ടിക്കേണ്ട മേഖലകളെ ക്കുറിച്ചും പ്രതിരോധത്തിലെ ദുര്‍ബ്ബലമേഖലകള്‍ തിരിച്ചറിയുന്നതിനുളള തന്ത്രവുമാകാം ലഡാക്കില്‍ പരീക്ഷിച്ചത്‌. ഇതിലൊക്കെ അപ്പുറമായി കോവിഡ്‌ കാലത്ത് ചൈനക്കെതിരെ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നേരിടേണ്ടി വന്ന ചൈനീസ്‌ ഭരണകൂടത്തിന്റെ മുഖം നഷ്ടപ്പെടുന്ന അവസ്ഥയില്‍ നിന്നും ശ്രദ്ധതിരിക്കാനുളള മാര്‍ഗ്ഗമായും ലഡാക്കിനെ ഉപയോഗപ്പെടുത്തിയതാവാം.

അതേസമയം ലഡാക്കില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണിക്ക്‌ തുല്ല്യ അളവിലുളള സൈനീക വിന്യാസമാണ്‌ ഇന്ത്യയും മുന്നോട്ടുവയ്‌ക്കുന്നത്‌. ചര്‍ച്ചകളില്‍ ഒരു വിധത്തിലുമുളള അര്‍ത്ഥപൂര്‍ണ്ണമായ പരിഹാരവും ഉണ്ടായിട്ടില്ലെന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗ്‌ വ്യക്തമാക്കി. അതിനാല്‍തന്നെ സൈനീക മേഖലയിലെ വിന്യാസം കുറക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →