കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ ചർച്ചയില്ലെന്ന് കേന്ദ്രം , പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് പ്രസംഗം ബഹിഷ്‌കരിക്കാനൊരുങ്ങി കർഷകർ

ന്യൂഡൽഹി: കര്‍ഷക സമരം 32-ാം ദിവസത്തിലേക്ക് കടന്നപ്പോൾ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ ചർച്ചയില്ലെന്ന് കേന്ദ്രം വ്യകതമാക്കി. ഡിസംബർ 29-ാം തീയ്യതി ചർചയിൽ പങ്കെടുക്കാമെന്ന് ശനിയാഴ്ച ( 26/12/2020) കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നിയമം പിൻവലിക്കുന്ന കാര്യം ചർചയിൽ പരിഗണിക്കില്ല എന്ന ഉറച്ച നിലപാട് സ്വീകരിച്ചത്.ഇതോടെ നടക്കാനിരിക്കുന്ന ചർചയിലും സമരം തീരില്ല എന്ന് ഉറപ്പായി.

ഞായറാഴ്ച(27/12/20) നടക്കാനിരിക്കുന്ന പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് പ്രസംഗം ബഹിഷ്‌കരിക്കാൻ കര്‍ഷകർ തീരുമാനിച്ചിട്ടുണ്ട്. സമരത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത് കര്‍ഷകര്‍ ബഹിഷ്‌കരിക്കുക. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ കൈയടിച്ചു കൊണ്ട് പ്രതിഷേധിക്കാനും കര്‍ഷകര്‍ തീരുമാനിച്ചു.

വിവാദ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ആര്‍എല്‍പി കൂടി എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി. ഡല്‍ഹിയിലേക്ക് കര്‍ഷക മാര്‍ച്ചും ആര്‍എല്‍പി പ്രഖ്യാപിച്ചു. 32-ാം ദിവസത്തിലേക്ക് കടന്ന കര്‍ഷക സമരത്തിന് പങ്കാളിത്തം ഏറിവരികയാണ്. ഡിസംബര്‍ 30 ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ട്രാക്ടറുകള്‍ ആയി കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് വരുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →