93-ാം വയസിൽ കോവിഡിനെ അതിജീവിച്ച റാന്നി സ്വദേശി അന്തരിച്ചു

പത്തനംതിട്ട: കേരളത്തിൽ കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടങ്ങളില്‍
കോവിഡ് ബാധിതനായി അത്ഭുതകരമായി രോഗവിമുക്തി നേടിയ റാന്നി സ്വദേശി എബ്രഹാം തോമസ് അന്തരിച്ചു. 93-ാം വയസില്‍ എബ്രഹാം രോഗത്തെ അതിജീവിച്ചത് വൻ വാർത്താപ്രാധാന്യം നേടിയിരുന്നു. 24-12-2020 വ്യാഴാഴ്ച അദ്ദേഹം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്തരിച്ചത്.

2020 മാർച്ചിൽ ഇറ്റലിയില്‍ നിന്ന് റാന്നിയിലേക്ക് എത്തിയവരുടെ മക്കളില്‍ നിന്നാണ് ഇദ്ദേഹത്തിനും ഭാര്യക്കും രോഗം പകർന്നത്. ആ സമയത്ത് ഇന്ത്യയില്‍ കൊവിഡ് ഭേദമായ ഏറ്റവും പ്രായം കൂടിയ രോഗികളില്‍ ഒരാൾ ആയിരുന്നു എബ്രഹാം തോമസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →