കൊച്ചി: രണ്ട് തവണ കെട്ടിടത്തിന് മുകളില്‍ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. തൃശൂര്‍ സ്വദേശിയായ യുവാവാണ് ഫോര്‍ഷോര്‍ റോഡിലെ കുസാറ്റ് കെട്ടിടത്തിന് മുകളില്‍ 22-12-2020 വൈകിട്ട് ഏഴോടെ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.
ആദ്യ തവണ പോലിസും ഫയര്‍ഫോഴ്സുമെത്തി അനുനയിപ്പിച്ച് താഴെയിറക്കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിടുകയായിരുന്നു. എന്നാല്‍ വീട്ടുകാർക്കൊപ്പം പുറത്തിറങ്ങിയുടന്‍ സെന്‍ട്രല്‍ സ്റ്റേഷന് എതിര്‍വശത്തുള്ള ബോര്‍ഡിലേക്ക് കയറി വീണ്ടും ഭീഷണി മുഴക്കി.
വീണ്ടുമെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അനുനയിപ്പിച്ചു താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥന് മുകളിലെത്തി താഴേ വിരിച്ച വലയിലേക്ക് തട്ടി വീഴ്ത്തുകയായിരുന്നു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

