വൈറസ്‌ വകഭേതം: ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തില്‍ ഉന്നതല യോഗം

തിരുവനന്തപുരം:ബ്രിട്ടനില്‍ കോവിഡ്‌ 2 വൈറസിന്‍റെ വകഭേതം കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തിലെ സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം കൂടി. എയര്‍ പോര്‍ട്ടിനോടനുബന്ധിച്ചുള്ള കോവിഡ്‌ പരിശോധനാ സംവിധാനം ശക്തപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി . നാല്‌ എയര്‍ പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചും കിയോസ്‌ക്കുകള്‍ ആരംഭിക്കും.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ പരിശോധന ശക്തമാക്കും. യുകെയില്‍ നിന്നോ മറ്റേതെങ്കിലും രാജ്യങ്ങളില്‍ നിന്നും വരുന്നവരെ കണ്ടെത്താന്‍ സര്‍വെയ്‌ലന്‍സ്‌ സംവിധാനം ശക്തിപ്പെടുത്തി . 14 ദിവസത്തിനുളളില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്നവരെ കണ്ടെത്തി നിരീക്ഷിക്കും. ബ്രിട്ടണില്‍ കേവിഡ്‌ വൈറസിന്‍റെ ജനിതക വകഭേതം കണ്ടെത്തിയ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന്‌ മന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ്‌ കഴിയുന്നതോടെ രോഗവ്യാപന സാധ്യതയുണ്ടെന്ന്‌ വിദഗ്‌ധര്‍ പറഞ്ഞതുപോലെ വീണ്ടും കോവിഡ്‌ വ്യാപനം കൂടി വരികയാണ്‌. അതിന്‌ പുറമേയാണ്‌ ജനിതക വകഭേതം വന്ന വൈറസിന്റെ ഭീഷണിയും. നല്ല പരിചരണം നല്‍കി മരണ നിരക്ക്‌ പരമാവധി കുറക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ഇതിനായി പ്രധാനപ്പെട്ട എല്ലാ ആശുപത്രികളിലും കോവിഡ്‌ നോണ്‍കോവിഡ് ചികിത്സകള്‍ ഒരുമിച്ച്‌ ഉറപ്പാക്കും. എഫ്‌എല്‍ടിസികളായിരുന്ന വിദ്യാലയങ്ങള്‍ ഒഴിഞ്ഞു കൊടുക്കുമ്പോള്‍ പകരം സംവിധാനം ഉണ്ടാക്കുന്നതി നുളള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍ എന്‍ കോബ്രഗഡെ ,ആരോഗ്യ ഡയറക്ടര്‍ ഡോ. ആര്‍.എല്‍.സരിത ,ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ റംലാ ബീവി, മെഡിക്കല്‍ കോളേജ്‌ ആശുപത്രി പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, ജില്ലാ ആശുപത്രികളിലേയും കോവിഡ്‌ ആശുപത്രികളിലേയും സൂപ്രണ്ടുമാര്‍, എല്ലാ ജില്ലകളിലേയും മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്‍എച്ച്‌എം പ്രോഗ്രാം ഓഫീസര്‍മാര്‍ ജില്ലാ സര്‍വയലന്‍സ്‌ ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →