പൊതുമരാമത്ത് വകുപ്പ് ഓഫീസ് വളപ്പില്‍ സൂക്ഷിച്ചിരുന്ന മണല്‍ കടത്തിയാതായി പരാതി

ചേര്‍ത്തല: ചേര്‍ത്തല സര്‍ക്കാര്‍ അതിഥി മന്ദിരത്തിന് സമീപം പൊതുമരാമത്ത് വകുപ്പ് ഓഫീസ് വളപ്പില്‍ സൂക്ഷിച്ചിരുന്ന മണല്‍ കടത്തിയതായി പരാതി . 2020 ഡിസംബര്‍ 10ന് ജെസിബിയും ടിപ്പറുമായി എത്തി 10 ലോഡോളം വരുന്ന മണല്‍ കടത്തിയാതി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍. രാജശ്രീയാണ് പോലീസില്‍ പരാതി നൽകിയത്

ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്നതിനാല്‍ ഓഫീസ് പ്രവര്‍ത്തിയിരുന്നില്ല. ഇതിന്റെ മറവിലാണ് മണല്‍ കടത്തിയത്. നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ ഓടകള്‍ പുനര്‍ നിര്‍മ്മിച്ചിരുന്നു. ഇവിടെ നിന്നും എത്തിച്ച മണലാണ് കനാലോരത്ത് സംഭരിച്ചിരുന്നത്.

ആരാണ് മണല്‍ കടത്തിയതെന്ന് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടില്ല. മണല്‍ കടത്തുന്നതറിഞ്ഞ് അധികൃതര്‍ എത്തിയപ്പോള്‍ കയറ്റിയ മണല്‍ ഉപേക്ഷിച്ച് വാഹനങ്ങളുമായി കടന്നാതായാണ് വിവരം. മോഷണ വിവരം കാണിച്ച ടിപ്പര്‍ ലോറിയുടെ നമ്പരടക്കം ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട് .ഒരു ലോഡ് മണലിന് 20000 രുപയോളം വിലവരുമെന്നാണ് കണക്കുകൂട്ടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →