സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ അനുമതി

തിരുവനന്തപുരം:ലോക്ക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ ഒമ്പത് മാസമായി അടഞ്ഞുകിടക്കുകയായിരുന്ന ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാനത്ത് ചൊവ്വാഴ്ച(22.12.2020)മുതല്‍ ബാറുകളും കളളുഷാപ്പുകളും തുറക്കും ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കും. ക്ലബ്ബുകളിലും മദ്യം വിളമ്പാവുന്നതാണ്

വെബ്‌ക്കോ ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തന സമയം വൈകിട്ട് 9 വരെയാക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തനം . നിലവില്‍ ബാറുകളില്‍ പാഴ്‌സല്‍ വില്‍പ്പനക്കുമാത്രമാണ് അനുമതിയുളളത്. ബാറുടമകളുടെ ആവശ്യം ഇതിന് മുമ്പ് എക്‌സൈസ് അംഗീകരിച്ചിരുന്നു വെങ്കിലും കോവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ തീരുമാനം നീട്ടി വയ്ക്കുകയായിരുന്നു. ബാറുകള്‍ തുറക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി ഉറപ്പുവരുത്തുമെന്നും ഉത്തരവില്‍ പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →