പാലക്കാട്: നെല്ലിയാമ്പതി സന്ദര്‍ശിക്കാനെത്തിയ യുവാക്കളെ സീതാര്‍കുണ്ട് വ്യൂപോയിന്റില്‍ നിന്നു കൊക്കയിലേക്കു വീണു കാണാതായി.
ഒറ്റപ്പാലം, മേലൂര്‍ സ്വദേശി സന്ദീപ്(22), കോട്ടായി സ്വദേശി രഘുനന്ദന്(22)എന്നിവരാണു കൊക്കയിലെ 3500 അടി താഴ്ചയിലേക്കു വീണത്. 20-12- 2020 ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണു സംഭവം. ഇവർ ബെംഗളൂരുവില്‍ ഐടി കമ്പനി ജീവനക്കാരാണ്. ആലത്തൂര്‍ ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് രാത്രിയില്‍ തന്നെ തെരച്ചില്‍ ആരംഭിച്ചു.
സീതാര്‍കുണ്ട് വ്യൂപോയിന്റില്‍ നിന്ന് നടന്നുപോകുന്നതിനിടെ കാല്‍വഴുതി
വീണ സന്ദീപിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു രഘുനന്ദനും താഴേക്കു വീണത് . മറ്റു രണ്ടുപേരോടൊപ്പം രണ്ടു ബൈക്കുകളിലായാണു നെല്ലിയാമ്പതിയിലെത്തിയത്. ഫയര്‍ഫോഴ്സും പോലീസും വനം വകുപ്പും അടങ്ങുന്ന സംഘം സീതാര്‍കുണ്ടിനു താഴെ കൊല്ലങ്കോട് ഭാഗത്തുള്ള വനമേഖലയിൽ തെരച്ചില്‍ നടത്തുകയാണ്.

