ആനയെ ഇടിച്ച് പുരി- സൂറത്ത് എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി

സംപല്‍പൂര്‍: ആനയെ ഇടിച്ച് പുരി- സൂറത്ത് എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. ഹാതിബാരി-മനേശ്വര്‍ റെയ്ല്‍വെ സ്റ്റേഷനുകള്‍ക്കിടയില്‍ 21-12-20ളം തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ട്രെയിനിന്റെ ആറു വീലുകളാണ് പാളം തെറ്റിയത്. യാത്രക്കാര്‍ക്ക് പരുക്കുകളില്ലെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ അറിയിച്ചു.

ആനകൾ പാളത്തില്‍ കയറാൻ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു .അതിനാൽ അമ്പതു കിലോമീറ്റര്‍ വേഗതയിലാണ് ട്രെയ്ന്‍ നീങ്ങിയത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.’

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →