ന്യൂഡല്‍ഹി: ഡൽഹിയിൽ കെട്ടിടം തകര്‍ന്ന് നാലുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. രമേശ് (35), ചീന (36), ഗുഡ്ഡി (45), ട്വിങ്കിള്‍ (25) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരിക്കേറ്റ ഒരാളെ ഗുരു ഗോവിന്ദ് സിങ് സര്‍ക്കാര്‍ ആശുപത്രിയിലും മറ്റ് അഞ്ച് പേരെ ദീന് ദയാല്‍ ഉപാധ്യായ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിഷ്ണു ഗാര്ഡന് മേഖലയില്‍ 19-12-2020 ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പോലീസ്, അഗ്നിശമന വകുപ്പിന്റെ സംഘമടക്കം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. കെട്ടിടത്തിൻ്റെ കാലപഴക്കം മൂലമാണ് തകർന്ന് വീണത്.
ഈ കെട്ടിടം ഫാക്ടറിയായി ഉപയോഗിച്ചു വരികയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. കെട്ടിടനിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നും വിവരമുണ്ട്.

