സോണിയാ ഗാന്ധി തിരുവനന്തപുരം മുന്‍സിഫ് കോടതിയിൽ ഹാജരാകണമെന്ന് ഉത്തരവ്

തിരുവനന്തപുരം: സോണിയാ ഗാന്ധി 2020 ഫെബ്രുവരി 25ന് തിരുവനന്തപുരം രണ്ടാം അഡിഷണല്‍ മുന്‍സിഫ് കോടതിയിൽ ഹാജരാകണമെന്ന് ഉത്തരവ്.

നിയമാവലിക്ക് വിരുദ്ധമായി കൂടുതല്‍ കെ.പി.സി.സി ഭാരവാഹികളെ നിയമിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് നല്‍കിയ ഹര്‍ജിയിലാണ് എ.ഐ.സി.സി അദ്ധ്യക്ഷ സോണിയ ഗാന്ധി ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ അടക്കമുളളവരാണ് എതിര്‍കക്ഷികള്‍.

കെ.പി.സി.സി യുടെ ഭാരവാഹികളായി 128 പേരെ ഉള്‍പ്പെടുത്തിയ ജംബോ പട്ടിക കെ.പി.സി.സി തയ്യാറാക്കിയത് ചോദ്യം ചെയ്ത് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വെെസ് പ്രസിഡന്റ് വി.എന്‍ ഉദയകുമാറാണ് ഹര്‍ജി നല്‍കിയത്.

ചിലരുടെ സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് ജംബോ പട്ടിക തയ്യാറാക്കിയതെന്നാണ് ഹര്‍ജിയിലെ ആരോപണം. 41 ഭാരവാഹികള്‍ മാത്രമേ
കെ.പി.സി.സിയുടെ നിയമാവലി പ്രകാരം പാടുളളൂ. ഇവരില്‍ നിന്ന് വേണം പ്രസിഡന്റ് ,വെെസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരെ തിരഞ്ഞെടുക്കേണ്ടത്. എന്നാൽ ഇക്കാര്യങ്ങൾ പരിഗണിക്കാതെയാണ് കൂടുതല്‍ കെ.പി.സി.സി ഭാരവാഹികളെ നിയമിച്ചതെന്ന് ഹർജിയിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →