തൃശൂര്‍: സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച കാശ് തിരികെ കിട്ടണമെങ്കില്‍ ആകെ പോള്‍ചെയ്ത വാട്ടിന്റെ ആറില്‍ ഒന്ന് ലഭിച്ചിരിക്കണം. എന്നാല്‍ ഇവിടെ അരവോട്ടിനും കാല്‍ വോട്ടിനും കെട്ടിവച്ച കാശ് നഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ പലരുണ്ട്.
തൃശൂരില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 163 വോട്ടാണ്. ആകെ പോള്‍ ചെയ്തത്. 983. അതിന്റെ ആറില്‍ ഒന്ന് 163.83. സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 163 മാത്രമായതിനാല്‍ പണം തിരികെ ലഭിക്കില്ല. അതായത് ദശാംശം 0.83 വോട്ടിന്റെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ടത് 2000രൂപ.
ഇനി മറ്റൊ രുവാര്‍ഡില്‍ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 100 വോട്ട് . പോള്‍ ചെയ്ത വോട്ട് 601. അപ്പോള്‍ 601 ന്റെ ആറില്‍ഒന്ന് 100.16 ആണ് .ദശാംശം 16ന്റെ കുറവില്‍ ആസ്ഥാനാര്‍ത്ഥിക്കും കെട്ടിവെച്ച കാശ് തിരികെ ലഭിക്കില്ല.
നഗരസഭയില്‍ മത്സരിക്കുന്നതിന് 2000 രൂപയും, കോര്‍പ്പറേഷനില്‍ 3000രൂപയും, പഞ്ചായത്തില്‍ 1000 രൂപയുമാണ് കെട്ടിവയ്‌ക്കേണ്ടത്. പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക്50 ശതമാനം കുറവുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുമാസത്തിനകം തുക തിരികെ കിട്ടാന്‍ അപേക്ഷ നല്‍കണം.

