ഹരിയാന: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സിക്കുരുരോഹിതന്‍ സ്വെയം വെടിവെച്ച് മരിച്ചു. ഹരിയാനയിലെ കര്‍ണ്ണാലില്‍ നിന്നുളള സാന്റ് ബാബ രാംസിംഗ് ആണ് ആത്മഹത്യ ചെയ്തത്.ലൈസൻസുള്ള തോക്കുപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമീക നിഗമനം. ആത്മഹത്യാ കുറിപ്പ് ഐഴുതി വച്ചശേഷമാണ് സ്വയം വെടിയുതിര്‍ത്തത്.
കര്‍ഷകരുടെ ദുരവസ്ഥയും സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലും തന്നെ വേദനിപ്പിക്കുന്നുവെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുന്നുവെന്നുവെന്നുമാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. അവകാശങ്ങള്‍ക്കുവേണ്ടി തെരുവില്‍ പോരാടുന്ന കര്‍ഷകരുടെ ദുരവസ്ഥക്ക് സാക്ഷിയായി, സര്‍ക്കാര്‍ അവര്‍ക്ക് നീതി ലഭ്യമാക്കാത്തത് കാണുമ്പോള്‍ വേദനിക്കുന്നുണ്ട്. അതൊരു കുറ്റകൃത്യമാണ്. പീഡിപ്പിക്കുന്നതും ബുദ്ധിമുട്ടനുഭവിക്കുന്നതും പാപമാണ്. ആരും കര്‍ഷകരുടെ അവകാശത്തിന്റെയോ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനെതിരെയോ ഒന്നും ചെയ്തിട്ടില്ല .പലരും തങ്ങള്‍ക്ക് ലഭിച്ച പുരസ്‌ക്കാരങ്ങള്‍ വരെ തിരിച്ചുനല്‍കി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനെതിരെ കര്‍ഷകരെ പിന്തുണച്ച് ഈ ദാസന്‍ സ്വയം ബലികഴിക്കുകയാണെന്ന് കുറിപ്പില്‍ പറഞ്ഞു. ഹരിയാനയിലും പഞ്ചാബിലും ഉള്‍പ്പടെ അനുയായികളുളളയാളാണ് ബാബാ രാംസിംഗ്. ഹരിയാന എസ്ജിപിസ് ഉള്‍പ്പടെയുളള നിരവധി സിക്ക സംഘടനകളുടെ മുന്‍ ഭാരവാഹികൂടെയായിരുന്നു.

