അമൃത്സര്‍: ആം ആദ്മി പാർടിക്കും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.കര്‍ഷക പ്രതിഷേധത്തിലെ ആം ആദ്മിയുടെ ഇടപെടല്‍ തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമാണെന്നാണ് അമരീന്ദര്‍ സിംഗ് ആരോപിച്ചു.
പ്രതിഷേധത്തെ അരവിന്ദ് കെജ്രിവാള് മുതലെടുക്കുകയാണെന്നും അമരീന്ദര്‍ സിംഗ് ആരോപിച്ചു. ‘നാണമില്ലാത്ത കള്ളനാണ്’ കെജ്രിവാളെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.
അരവിന്ദ് കെജ്രിവാളിന്റെ സര്‍ക്കാരിന് കീഴില്‍ അംബാനി തഴച്ചുവളരുകയാണെന്നും റിലയന്‍സ് നടത്തുന്ന ബി.എസ്.ഇ എസിന് കീഴിലുള്ള പരിഷ്കാരങ്ങളെ തന്റെ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി പറയുകയും ചെയ്യുകയാണ് കെജ്രിവാളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

