എസ് സി, എസ് ടി നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ശരിവച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി ഫെബ്രുവരി 10: എസ് സി, എസ് ടി നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ശരിവച്ച് സുപ്രീംകോടതി. പട്ടിക വിഭാഗക്കാരോടുള്ള അതിക്രമം തടയല്‍ നിയമം ദുര്‍ബലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍, രവീന്ദ്ര ഭട്ട് എന്നിവരുടെ ബഞ്ചാണ് ഈ നിയമഭേദഗതി ശരിവച്ചത്.

2018 മാര്‍ച്ച് 20നാണ് പട്ടികജാതി, പട്ടികവര്‍ഗ്ഗ നിയമപ്രകാരമുള്ള പരാതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രാഥമിക അന്വേഷണം കൂടാതെ ഉടനടി അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി വിധിച്ചത്. ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന അവസ്ഥയുണ്ടാകരുതെന്നും സുപ്രീംകോടതി വിധിച്ചു. വ്യാപക പ്രതിഷേധമുയര്‍ന്നതോടെ വിധിയെ ദുര്‍ബലപ്പെടുത്തും വിധം കേന്ദ്ര സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരികയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →