കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കഴമ്പില്ലെന്ന് ഡിഐജിയുടെ റിപ്പോര്‍ട്ട്. സ്വപ്നയെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സ്വപ്ന സംസാരിക്കുന്നത് പരസ്പരവിരുദ്ധമായാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
എറണാകുളത്തു സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് സ്വപ്ന ഈ പരാതി ഉന്നയിച്ചത്. തുടർന്ന് ജയില്‍മേധാവി ഋഷിരാജ് സിംഗിന് ദക്ഷിണ മേഖല ജയില്‍ ഡിഐജി അജയകുമാര്‍ റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു. എന്നാൽ താൻ ആരോപണം ഉന്നയിച്ചിട്ടില്ല എന്ന് സ്വപ്ന പറഞ്ഞു. അഭിഭാഷകന്‍ നല്‍കിയ രേഖയില്‍ ഒപ്പിടുക മാത്രമാണ് ചെയ്തത് എന്നും വ്യക്തമാക്കി.

