വീട്ടില്‍ കുടിവെള്ളം ചോദിച്ചെത്തിയ യുവാക്കൾ വയോധികയെ ആക്രമിച്ച്‌​ മാല കവർന്നു

ചങ്ങനാശ്ശേരി: വീട്ടില്‍ കുടിവെള്ളം ചോദിച്ചെത്തിയ യുവാക്കൾ വയോധികയായ വീട്ടമ്മയെ ആക്രമിച്ച്‌​ മൂന്നുപവൻ്റെ മാല പൊട്ടിച്ചു. തുരുത്തി ആലഞ്ചേരി ചിന്നമ്മയുടെ (85) മാലയാണ് 8-12‌ -2020 ചൊവ്വാഴ്ച ഉച്ചയോടെ കവര്‍ന്നത്.

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അടുക്കളഭാഗത്ത് എത്തിയ യുവാക്കള്‍ വീട്ടമ്മയോട് കുടിവെള്ളം ചോദിച്ചു. പിന്നാലെ വീടിനുള്ളിലേക്ക് പ്രവേശിച്ച യുവാക്കള്‍ വീട്ടമ്മയുടെ മുഖത്ത് തുണി മൂടിയശേഷം മാല പൊട്ടിച്ച്​ കടന്നു കളയുകയായിരുന്നു.. ചങ്ങനാശ്ശേരി സി.ഐ പ്രശാന്ത് കുമാറി​ന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →