സ്വപ്നയ്ക്ക് ജയിലിൽ വധഭീഷണി , അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ ഡി ജി പി ഋഷിരാജ് സിംഗ്

തിരുവനന്തപുരം: ജയിലിൽ തൻ്റെ ജീവന് ഭീഷണിയുണ്ടെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കുമെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ്. ദക്ഷിണ മേഖല ജയിൽ ഡി.ഐ.ജിക്കാണ് അന്വേഷണച്ചുമതല. അന്വേഷണം നടത്തി സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും ഋഷിരാജ് സിംഗ് ബുധനാഴ്ച(09/12/2020) രാവിലെ പറഞ്ഞു.

സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ ഉന്നതരുടെ പേരു വെളിപ്പെടുത്തുകയോ തെളിവു നൽകുകയോ ചെയ്താൽ ‘തീർത്തുകളയു’മെന്നു ഭീഷണിയുണ്ടെന്നായിരുന്നു പ്രതി സ്വപ്ന സുരേഷ് കോടതിയിൽ വ്യക്തമാക്കിയിരുന്നത്. പോലീസ് സംരക്ഷണം തേടി സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെ സംരക്ഷണം നൽകാൻ ജയിൽ ഡിജിപിക്കു കോടതി നിർദേശം നൽകിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →