കണ്ണൂർ : കെഎം ഷാജി എഎല്‍എക്കെതിരായ പ്ലസ്ടു കോഴ കേസില്‍ മുസ്ലീം ലീഗിൻ്റെ കണ്ണൂരിലെ മുതിർന്ന നേതാവ് പി കുഞ്ഞിമുഹമ്മദിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തുന്നു. 08/12/20 ചൊവ്വാഴ്ച വീട്ടിലെത്തിയാണ് മൊഴിയെടുക്കുന്നത്. കെഎം ഷാജി അഴീക്കോട് സ്‌കൂളിന് പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നതാണ് കേസ്.
അഴീക്കോട് സ്‌കൂള്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടന്നുവരുകയാണ്. പ്ലസ്ടു അനുവദിക്കാനായി കെ എം ഷാജി അഴീക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നും 25 ലക്ഷം കോഴവാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെഎം ഷാജി എംഎല്‍എയ്ക്കെതിരായ അന്വേഷണത്തിന് സ്പീക്കര്‍ നേരത്തേ അനുമതി നല്‍കിയിരുന്നു.