തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ചൊവ്വാഴ്ച(08/12/2020) ഉച്ചവരെ മികച്ച പോളിംഗ്. ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം 46.02 ശതമാനമാണ് ആകെ പോളിംഗ്. തിരുവനന്തപുരത്ത് 41.02 ശതമാനവും കൊല്ലത്ത് 46.71 ശതമാനവും പത്തനംതിട്ടയില്‍ 47.51 ശതമാനവും ആലപ്പുഴയില്‍ 48.75 ശതമാനവും ഇടുക്കിയില്‍ 47.05 ശതമാനം പേരും ഇതിനോടകം വോട്ടവകാശം വിനിയോഗിച്ചു.
രാവിലെ 7 മണി മുതല്‍ പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂവാണ് ദൃശ്യമായത്. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തിലാണ് പോളിംഗ് നടക്കുന്നത്. വോട്ടിംഗ് എല്ലായിടത്തും സമാധാനപരമായാണ് പുരോഗമിക്കുന്നത്. വോട്ടിംഗ് യന്ത്രങ്ങളിലെ തകരാറുകൾ മൂലം ആദ്യ മണിക്കൂറുകളിൽ അപൂർവം ചിലയിടങ്ങളിൽ തടസ്സം നേരിട്ടു.

