തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ 2017-18 കാലയളവിലേക്കുള്ള ട്രൂയിംഗ് അപ്പ് പരാതികളിൻമേലുള്ള പൊതു തെളിവെടുപ്പ് ഡിസംബർ 22ന് കോൺഫറൻസ് ഹാൾ, പി.ഡബ്ല്യൂ.ഡി റെസ്റ്റ്ഹൗസ്, പത്തടിപ്പാലം, കളമശ്ശേരി, എറണാകുളത്തു വച്ച് ഉച്ചയ്ക്ക് ഒന്നിന് കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. തെളിവെടുപ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 21ന് ഉച്ചയ്ക്ക് 12നു മുൻപ് കത്തു മുഖേനയോ kserc@erckerala.org എന്ന ഇ-മെയിൽ വിലാസത്തിലോ ഫോൺ നമ്പർ സഹിതം സെക്രട്ടറിയെ അറിയിക്കണം. 2018-19 കാലയളവിലേക്കുള്ള ട്രൂയിംഗ് അപ്പ് പരാതികളിൻമേലുള്ള പൊതുതെളിവെടുപ്പിന്റെ തിയതിയും സ്ഥലവും പിന്നീട് അറിയിക്കും.
വൈദ്യുതി ബോർഡ് ട്രൂയിംഗ് അപ്പ് പരാതി: തെളിവെടുപ്പ് 22ന്
