ഡൽഹിയിൽ പോലീസും ഗുണ്ടകളും തമ്മിൽ ഏറ്റുമുട്ടലും വെടിവെയ്പ്പും. ഭീകര സംഘടനയിലെ അഞ്ചു പേർ പിടിയിൽ

ന്യൂഡല്‍ഹി: തലസ്ഥാന നഗരത്തിൽ പോലീസും ഗുണ്ടകളും തമ്മിൽ ഏറ്റുമുട്ടലും വെടിവെയ്പ്പും. ഷകര്‍പുരിൽ 7-12-2020 തിങ്കളാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്.

ഒരു കാറില്‍ എത്തിയ സംഘത്തെ പോലീസ് പരിശോധനയ്ക്കായി തടഞ്ഞുനിര്‍ത്തുന്നതിനിടെ അഞ്ചംഗ സംഘം പോലീസിനു നേര്‍ക്ക് വെടിവയ്പ് നടത്തുകയായിരുന്നു. പോലീസ് തിരിച്ചും വെടിവച്ചു. ആക്രമണത്തിൽ ആര്‍ക്കും പരിക്കുള്ളതായി വിവരം ലഭിച്ചിട്ടില്ല.

രഹസ്യ വിവരത്തെ തുടർന്നാണ് സംഘം ഡല്‍ഹിയില്‍ എത്തുന്നത് കാത്തുനിന്ന് പോലീസ് കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. കാറിലുണ്ടായിരുന്ന അഞ്ച് പേരെയും പോലീസ് അറസ്റ്റു ചെയ്തു.

മൂന്ന് പഞ്ചാബികളും രണ്ട് കശ്മീര്‍ സ്വദേശികളുമാണ് പിടിയിലായത്.
പഞ്ചാബില്‍ നിന്നും മയക്കുമരുന്ന് കടത്തുന്ന ഭീകര സംഘങ്ങളിലെ അംഗങ്ങളാണ് ഇവർ. പാകിസ്താനില്‍ നിന്നുള്ള മയക്കുമരുന്ന് പഞ്ചാബ് വഴി ഡല്‍ഹിയില്‍ എത്തിക്കുന്ന സംഘമാണിത്. ഇവരുടെ സംഘടനയുടെ പേര് വ്യക്തമായിട്ടില്ല എന്നും പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →