ടോക്കിയോ: അടുത്ത വര്‍ഷം മെയ് മാസത്തില്‍ ജപ്പാനും അമേരിക്കയും ഫ്രാന്‍സും കരയിലും കടലിലും സംയുക്ത സൈനികാഭ്യാസം നടത്തുമെന്ന് ജാപ്പനീസ് പത്രം സാങ്കി റിപ്പോര്‍ട്ട് ചെയ്തു. ജപ്പാനിലെ ജനവാസമില്ലാത്ത ദ്വീപിലാണ് സംയുക്ത സൈനീക അഭ്യാസം നടത്തുക. കിഴക്കന്‍ ചൈനാ കടലിലെ ജാപ്പനീസ് നിയന്ത്രണത്തിലുള്ള ദ്വീപുകളില്‍ അവകാശ വാദം ഉന്നയിക്കുന്ന ചൈനയെ പ്രതിരോധിക്കുകയാണ് സംയുക്ത അഭ്യാസത്തിന്റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇക്കാര്യം സ്ഥിരീകരിക്കാന്‍ ജപ്പാനിലെ പ്രതിരോധ മന്ത്രാലയം തയ്യാറായിട്ടില്ല.അതേസമയം, ”ഈ പ്രദേശത്തേക്കുള്ള ഞങ്ങളുടെ സാന്നിധ്യം പ്രകടിപ്പിക്കാനും ജപ്പാന്‍-ഫ്രാന്‍സ് സഹകരണത്തെക്കുറിച്ച് ഒരു സന്ദേശം അയയ്ക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു,” എന്നാണ് ഫ്രഞ്ച് നാവികസേനാ മേധാവി അഡ്മിറല്‍ പിയറി വാന്‍ഡിയര്‍ പറഞ്ഞത്. എന്നാല്‍ മേഖലയിലെ തങ്ങളുടെ ഉദ്ദേശ്യങ്ങള്‍ സമാധാനപരമാണെന്ന് ചൈന പ്രതികരിച്ചു. അതേസമയം, കിഴക്കന്‍ ചൈനാക്കടലിലെ തര്‍ക്ക ദ്വീപുകള്‍ക്ക് ചുറ്റുമുള്ള ചൈനീസ് നാവിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് ജപ്പാന്‍ പ്രത്യേകിച്ചും ആശങ്കാകുലരാണ്.

