കാട്മണ്ഡു: നേപ്പാളില്‍ രാജഭരണം വരണമെന്നും നേപ്പാളിനെ ഹിന്ദുരാജ്യമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് തലസ്ഥാനമായ കാട്മണ്ഡുവില്‍ കൂറ്റന്‍ റാലി. സര്‍ക്കാരിനെതിരെയും ഇവര്‍ മുദ്രാവാക്യം മുഴക്കിയിരുന്നു.വാര്‍ത്താ ഏജന്‍സിയായ എന്‍ഐ എ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
ജനങ്ങളുടെ ക്ഷേമത്തിനും രാജ്യ പുരോഗതിക്കും രാജഭരണമാണ് നല്ലതെന്നും രാജ്യത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും മാര്‍ച്ചില്‍ അണിനിരന്നവര്‍ ആവശ്യപ്പെട്ടു. യുവജനങ്ങളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. ഞങ്ങളുടെ മനോഹരമായ രാജ്യത്തെക്കുറിച്ച് ഞങ്ങള്‍ക്ക് സ്വപ്നം കാണാമെന്നും രാജ്യത്ത രാജഭരണവും ഹിന്ദുരാഷ്ട്ര പദവിയും തീര്‍ച്ചയായും തിരിച്ചെത്തുമെന്നും ലക്ഷ്യം പൂര്‍ത്തിയാവും വരെ ഞങ്ങള്‍ പോരാട്ടം തുടരുമെന്നും കഴിഞ്ഞ ദിവസം മാര്‍ച്ചിന് നേതൃത്വം നല്‍കിയ അമിര്‍ കെസി വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎയോട് പറഞ്ഞു.
Nepal: Demonstration held in capital Kathmandu, demanding restoration of monarchy in the country. pic.twitter.com/TFjmKu9U9Z
— ANI (@ANI) December 5, 2020
കഴിഞ്ഞമാസവും നിരവധിയിടങ്ങളില്‍ നാഷലിസ്റ്റ് സിവിക് സൊസൈറ്റി എന്ന സംഘടയുടെ ബാനറില്‍ രാജഭരണം തിരികെ വരണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടന്നിരുന്നു.ഇന്‍ഡിപെന്‍ഡന്‍റ് നാഷണലിസ്റ്റ് സിറ്റിസണ്‍ ഫാര്‍-വെസ്റ്റ് എന്ന സംഘടനയും സമാന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇത്തരം പ്രതിഷേധങ്ങളെ ശക്തമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം.