നാദാപുരം: ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലെ യു.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി എം .പി ബാലൻ പോലീസിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് തിരഞ്ഞെടുപ്പ് നേരിടാനെത്തുന്നത്.
പെരുവങ്കര സ്വദേശിയായ എസ്.ഐ. ബാലൻ പോലീസ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം, ജില്ല എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
എന്നാൽ 36 വര്‍ഷത്തെ സേവനത്തിനുശേഷം വീണ്ടും രാഷ്ട്രീയക്കാരന്റെ
വേഷമണിയുകയാണ് അദ്ദേഹം.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആയിരുന്നു എം.പി.ബാലൻ. അതിനിടെ 1987ല്‍ ആണ് പോലീസില്‍ സെലക്ഷന് ലഭിച്ചത്. അതോടെ രാഷ്ട്രീയ കുപ്പായം അഴിച്ചുവെച്ച് പൊലീസ് യൂണിഫോം അണിഞ്ഞ പിന്നെ ദീർഘകാലം പോലിസുകാരനായി സേവനം അനുഷ്ഠിച്ചു.
2018 ജൂലൈ 31ന് എടച്ചേരി സ്റ്റേഷനില്‍നിന്നാണ് എസ്.ഐ ആയി റിട്ടയര്‍ ചെയ്തത്. എല്‍.ഡി.എഫ് സര്‍ക്കാറിറെ കാലത്ത് വളയം പൊലീസ് സ്റ്റേഷനില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയെ അട്ടിമറിച്ച് വിജയം കൊയ്തത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.വി.പി. കുഞ്ഞിരാമനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.

