വില കുറഞ്ഞതും സുരക്ഷിതവുമായ വാക്സിനാണ് ലോകം ഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് മോദി

ന്യൂഡല്‍ഹി: വില കുറഞ്ഞതും സുരക്ഷിതവുമായ വാക്സിനായി ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് സാഹചര്യം വിശകലനം ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം വിളിച്ചത്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കൊവിഡ് വാക്സിന്‍ തയ്യാറാകുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗവേഷകര്‍ അംഗീകരിക്കുന്നതോടെ ഇന്ത്യയില്‍ വാക്സിന്‍ വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍, ഗുരുതര രോഗം ബാധിച്ച വയോധികര്‍ എന്നിവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിന്‍ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരുമായി വാക്സിന്‍ വിലയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും പൊതുജനാരോഗ്യത്തിന് മുന്‍ഗണന നല്‍കി മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുള്ളുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്സിന്‍ വിതരണത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംഘം സംയുക്തമായി പ്രവര്‍ത്തിക്കും. വാക്സിന്‍ വിതരണത്തിലെ വൈദഗ്ധ്യവും ശേഷിയും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കുണ്ടെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളോടും തങ്ങളുടെ നിര്‍ദേശങ്ങള്‍ രേഖാമൂലം അറിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →