മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വര്‍ണ്ണ കളളക്കടത്തുമായി ബന്ധപ്പെട്ട് കളളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇഡി സംഘം മുമ്പ് ഹാജരാകാന്‍ വിളിപ്പിച്ചപ്പോള്‍ കോവിഡ് ബാധിച്ചതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കോവിഡ് മുക്തനായ ഇദ്ദേഹം ഒരാഴ്ചയോളം വിശ്രമത്തിലായിരുന്നു. അതിന് പിന്നാലെയാണ് രണ്ടാമതും ഹാജരാവാന്‍ നോട്ടീസ് നല്‍കിയത്. കോവിഡ് മുക്തനായെങ്കിലും ആരോഗ്യസ്ഥിതി മോശമായതിാലാണ് രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് അറിയുന്നത്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →