വിവാദമായ പൊലീസ് ആക്ട് റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് ഉടനെ പുറത്തിറങ്ങും, തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: വിവാദമായ പോലീസ് ആക്ട് ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിക്കാനുള്ള തീരുമാനം ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കും. നിയമഭേദഗതി റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് ഉടനെ പുറത്തിറങ്ങും. സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം വന്ന് 48 മണിക്കൂര്‍ തികയും മുന്‍പാണ് പോലീസ് നിയമഭേദഗതി പിന്‍വലിക്കാന്‍ ചൊവ്വാഴ്ച (24/11/20) ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.
സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു ഓര്‍ഡിനന്‍സ് 48 മണിക്കൂറിനകം റദ്ദാക്കപ്പെടുന്നത് ചരിത്രത്തില്‍ തന്നെ അപൂര്‍വ്വ സംഭവമാണ്.

സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രഖ്യാപിത നിലപാടിന് വിരുദ്ധമായുള്ള പോലീസ് ആക്ട് ഭേദഗതി ദേശീയതലത്തില്‍ തന്നെ വിമര്‍ശിക്കപ്പെട്ടതോടെയാണ് 48 മണിക്കൂറിനകം പിന്‍വലിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →