മലമ്പുഴ: കനാലില്‍ കാല്‍ വഴുതിവീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു. അകത്തേത്തറ ചെക്കിനി പാടം ലളിതകുമാരി (51) യും ചെറുമകള്‍ എഴുമാസം പ്രായമായ ദക്ഷയുമാണ് മരിച്ചത്. 22-11 – 2020 ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്കായിരുന്നു സംഭവം.
വീടിനു മുമ്പിലെ കനാലിലാണ് വീണത്.
ലളിതകുമാരിയുടെ മൃതദേഹം വീടിന് അകലെയുള്ള പാലത്തില്‍ തടഞ്ഞു നിന്ന നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. രാത്രി എട്ടു മണിയോടെ കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തി.

