നാദാപുരം: ആറു മാസം ഗര്‍ഭിണിയായ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചു.
നാദാപുരം ബസ് സ്റ്റാന്‍ഡിനു സമീപത്തെ ബോംബെ എംബ്രോയ്ഡറിയില്‍ ടെയ്‌ലറായ വളയം മാരാങ്കണ്ടിയിലെ കാരത്തറ കെ.ടി. അശോകന്റെ ഭാര്യ രേഷ്മയാണ് (36) 23 – 11-2020 തിങ്കളാഴ്ച തൊട്ടില്‍പാലത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വയറു വേദനയെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ പരാതി നൽകി. അസ്വാഭാവികമരണത്തിനു തൊട്ടില്‍പാലം പൊലീസ് കേസെടുത്തു.
മൊകേരിയിലെ പരേതനായ ജന്മപ്പറമ്പത്ത് കൃഷ്ണന്‍ നായരുടെയും ജാനുവിന്റെയും മകളാണ്. രജീഷ്, ജബി എന്നിവരാണ് സഹോദരങ്ങൾ . മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

