ന്യൂഡല്‍ഹി: കോവിഡ് വാക്സിന് ഒരു ഡോസിന് 25-30( 1,854 രൂപ 2595 വരെ വില) ഡോളര്‍ വില ഈടാക്കുമെന്ന് വാക്സിന് നിര്‍മാതാക്കളായ മൊഡേണ. ഇതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്തിവരികയാണെന്നും ലഭിക്കുന്ന ഓര്‍ഡറിന് അനുസരിച്ചാണ് വില നിശ്ചയിക്കുകയെന്നും മൊഡേണ സിഇഒ സ്റ്റെഫാനി ബാന്‍സെല്‍ വ്യക്തമാക്കി.കോവിഡിനെ പ്രതിരോധിക്കാന്‍ തങ്ങള്‍ വികസിപ്പിച്ച വാക്സിന് 94.5% ഫലപ്രദമാണെന്ന് മൊഡേണ അവകാശപ്പെടുന്നു. ഫൈസറിന് ശേഷം കോവിഡ് വാക്സിന് വികസിപ്പിച്ചതായി അവകാശപ്പെടുന്ന രണ്ടാമത്തെ കമ്പനിയാണ് മൊഡേണ.
മോഡേണയുടെയോ ഫൈസറിന്റെയോ വാക്സിന് കാന്‍ഡിഡേറ്റുകളെ അടിയന്തിരമായി ഉപയോഗിക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അനുവദിക്കുകയാണെങ്കില്‍, വര്‍ഷാവസാനത്തിനുമുമ്പ് പരിമിതവും റേഷനിങ്ങ് രീതിയിലുള്ളതുമായ ഉള്ള സംവിധാനം രൂപീകരിക്കും. ആളുകള്‍ക്ക് രണ്ട് ഡോസുകള്‍ ലഭ്യമാക്കണം എന്നാണ് രണ്ട് കമ്പനികളും ശുപാര്‍ശ ചെയ്യുന്നത്. ആഴ്ചകള്‍ക്കുള്ളില്‍. 2020 അവസാനത്തോടെ യുഎസിനായിഏകദേശം 20 ദശലക്ഷം ഡോസുകള്‍ നീക്കിവച്ചയ്ക്കാനാവുമെന്ന് മോഡേണ പ്രതീക്ഷിക്കുന്നു. ഫൈസറും അതിന്റെ ജര്‍മ്മന്‍ പങ്കാളിയായ ബയോ എന്ടെക്കും വര്‍ഷാവസാനത്തോടെ ആഗോളതലത്തില്‍ 50 ദശലക്ഷം ഡോസുകള്‍ ലഭ്യമാക്കാമെന്ന് പ്രതീക്ഷിക്കുന്നു.

