കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇടത്- വലത് മുന്നണികള്‍ നായര്‍ സമുദായത്തെ ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തം. തൃക്കാക്കരയില്‍ 43 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് -സിപിഎം നേതൃത്വം നായര്‍ സമുദായത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയിട്ടില്ല. ഇക്കാര്യം ഉയര്‍ത്തി മുന്നാക്ക സമുദായ ഐക്യമുന്നണി ജനറല്‍ സെക്രട്ടറി ബാലമുരളി രംഗത്തെത്തി. കോണ്‍ഗ്രസ് ആകെ ഒരുസീറ്റ് മാത്രമാണ് നല്‍കിയിരിക്കുന്നത്. വിജയ സാധ്യതയുളള പലവാര്ഡുകളലും നായര്‍ സമുദായത്തിന് സ്ഥാനാര്‍ത്ഥികള്‍ ഉളളപ്പോള്‍ സമുദായത്തില്‍ നിന്നും ഒരു വനിതാ സ്ഥാനാര്‍ത്ഥിക്ക് മാത്രമാണ് സീറ്റ് നല്‍കിയത്. അതും തീരെ വിജയ സാദ്ധ്യതയില്ലാത്ത വാര്‍ഡില്‍.
ഇടതും ഇക്കാര്യത്തില്‍ വ്യത്യസ്ഥമല്ല. മുസ്ലീം ക്രിസ്റ്റ്യന്‍ വിഭാഗങ്ങള്‍ക്ക് പത്തിലേറെ സീറ്റ് നല്കിയപ്പോള് നായര്‍ സമുദായത്തിന് ആകെ നല്‍കിയത് മൂന്ന് സീറ്റ് മാത്രം. ഇടത് പക്ഷത്ത് ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികള്‍ മുസ്ലീം വിഭാഗത്തില്‍ നിന്നുളളവരാണ് 13 പേര് . തൊട്ടുപിന്നില്‍ ക്രിസ്റ്റ്യന്‍ വിഭാഗത്തിലുളളവര്‍ 11 പേര്.
വിജയ സാദ്ധ്യതയുളള നായര്‍ സമുദായത്തിലെ സ്ഥാനാര്‍ത്ഥികളെ തഴഞ്ഞതായും അദ്ദേഹം ആരോപിച്ചു. തൃക്കാക്കരയിലെ വിവിധ വാര്‍ഡുകളില്‍ മത്സരിക്കുന്ന സമുദായ അംഗങ്ങളായ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയം നോക്കാതെ പിന്തുണ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

