ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

കൊല്‍ക്കത്ത: ശാരദാ ചിട്ടിഫണ്ട് തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ട ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. സ്വത്തുവിവരവും ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും ആവശ്യപ്പെട്ടാണ് നോട്ടീസ്. ഒരാഴ്ചയ്ക്കകം വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശം. 2017ല്‍ മുകുള്‍ റോയ് ബി.ജെ.പി.യില്‍ ചേര്‍ന്നശേഷം ഇദ്ദേഹത്തിനെതിരേയുള്ള അന്വേഷണം മന്ദീഭവിച്ചതായി ആരോപണമുയര്‍ന്നിരുന്നു.

ഇക്കഴിഞ്ഞ ജൂലായിലും ഇതേ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഇ.ഡി. റോയിക്ക് കത്തയച്ചിരുന്നു. എന്നാല്‍, അന്നദ്ദേഹം ഒരു ബാങ്ക് അക്കൗണ്ടിന്റെ വിവരം മാത്രമേ നല്‍കിയിരുന്നുള്ളൂ. റോയിയുടെയും ഭാര്യയുടെയും പേരിലുള്ള എല്ലാ അക്കൗണ്ടുകളുടെയും വിശദാംശങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017-18, 2019-20 വര്‍ഷങ്ങളിലെ ആദായനികുതി റിട്ടേണുകള്‍, 2013-14 വര്‍ഷക്കാലത്തെ സമ്പാദ്യക്കണക്ക് എന്നിവയും സമര്‍പ്പിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →