മാല്‍ക്കന്‍ഗിരി: മാല്‍ക്കന്‍ഗിരി ജില്ലാ കലക്ടര്‍ മനീഷ് അഗര്‍വാളിനെതിരേ മുന്‍ അസിസ്റ്റന്റിന്റെ കൊലപാതകത്തില്‍ കേസെടുത്തു. അസിസ്റ്റന്റ് ദേബ നാരായണ പാണ്ഡയെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് കലക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്.
കലക്ടറുടെ നിര്‍ദേശ പ്രകാരം കൈക്കുലി പണം വാങ്ങാന്‍ പോവാതിരുന്നതിനാലാണ് ഭര്‍ത്താവിനെ ഇവര്‍ കൊന്നതെന്ന് ചൂണ്ടികാട്ടി പാണ്ഡേയുടെ ഭാര്യ നല്‍കിയ പരാതിയിലാണ് കോടതി നടപടി. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

