2019-20 അധ്യയന വർഷത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് 7.6 ബില്യൺ ഡോളർ സംഭാവന നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: മൊത്തം ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 4.4 ശതമാനം ഇടിവുണ്ടായിട്ടുണ്ടെങ്കിലും 2019-20 അധ്യയന വർഷത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് 7.6 ബില്യൺ ഡോളർ സംഭാവന നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ട്. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷൻ ആന്റ് കൾച്ചറൽ അഫയേഴ്‌സും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ എഡ്യൂക്കേഷനും (ഐഐഇ) ചേർന്നാണ് ‘ഓപ്പൺ ഡോർസ് 2020’ എന്ന പേരിൽ റിപ്പോർട്ട് പുറത്തിറക്കിയത്.

യുഎസിലെ ഏറ്റവും വലിയ അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ ഉറവിടം ഇപ്പൊഴും ചൈന തന്നെയാണ്. ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണ്. അമേരിക്കയിലെ ചൈനീസ് വിദ്യാർത്ഥികളുടെ എണ്ണം തുടർച്ചയായ 16-ാം വർഷവും വർദ്ധിക്കുകയാണെന്ന് റിപ്പോർട് വ്യക്തമാക്കുന്നു. 2019-20 വർഷത്തിൽ യുഎസിൽ 372,000 ചൈനീസ് വിദ്യാർത്ഥികളുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 193,124 ആണ്.

റിപ്പോർട്ടു പ്രകാരം, തുടർച്ചയായ അഞ്ചാം വർഷവും ഒരു അധ്യയന വർഷത്തിൽ 1 ദശലക്ഷത്തിലധികം അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് (1,075,496) അമേരിക്ക ആതിഥേയത്വം വഹിച്ചു. 2019-20 അധ്യയന വർഷത്തിൽ അമേരിക്കയിലെ അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 1.8 ശതമാനത്തിന്റെ ഇടിവ് ഉണ്ടായിരുന്നു.

യുഎസ് വാണിജ്യ വകുപ്പിന്റെ കണക്കനുസരിച്ച്, 2019 ൽ യുഎസ് സമ്പദ്‌വ്യവസ്ഥയിലേക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികൾ 44 ബില്യൺ യുഎസ് ഡോളർ സംഭാവന നൽകിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →