ഇല്ലാത്ത കാന്‍സറിന്റെ പേരില്‍; കീമോ തെറാപ്പിക്ക് വിധേയയായ രജനി തെരഞ്ഞെടെുപ്പ് രംഗത്തേക്ക്

ചാരുമൂട്: ഇല്ലാത്ത ക്യാന്‍സറിന് ചികിത്സക്ക് വിധേയയാകേണ്ടിവന്ന രജനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ പാലമേല്‍ ഡിവിഷനിലെ എന്‍ഡിഎ സ്ഥാനാര്‍ത്തിയായട്ടാണ് രജനി ജനവിധി തേടുന്നത്. പാലമേല്‍ കടത്തനാട്ട് സ്വദേശിനിയാണ് രജനി

തെറ്റായ രോഗ നിര്‍ണ്ണയത്തിന് 10 ലക്ഷം രൂപയും ജോലിയും സര്‍ക്കാര്‍ രജനിക്ക് വാഗ്ദാനം ചെയ്തിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാഞ്ഞതിനാല്‍ സിപിഎം വിശ്വാസിയായിരുന്ന രജനി കുടുംബം ഒന്നാകെ പാര്‍ട്ടിവിടുകയായിരുന്നു.

2019 ജനുവരിയാലാണ് സ്വകാര്യ ലാബിലെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരവധി തവണ കീമോയ്ക്ക് വിധേയ ആവേണ്ടി വന്നത്. സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിശദ പരിശോധന നടത്തിയപ്പോഴാണ് രജനിക്ക് രോഗമില്ലെന്ന് മനസിലായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →