കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള ആകെ 22 സീറ്റുകളിൽ സിപിഎമ്മും കേരള കോണ്‍ഗ്രസ് ജോസ് .കെ. മാണി പക്ഷവും ഒന്‍പത് വീതം സീറ്റുകളില്‍ മത്സരിക്കും.
മറ്റ് നാല് സീറ്റുകളിൽ സിപിഐ ആണ് മത്സരിക്കുക. ഒത്തു തീർപ്പ് ചർച്ച പരാജയപ്പെട്ടതിനാൽ നാല് സീറ്റ് വേണമെന്ന സിപിഐ നിലപാട് അംഗീകരിക്കുകയായിരുന്നു. പാലാ നഗരസഭയിലേക്കുള്ള സീറ്റ് ചര്‍ച്ചകള്‍ പൂര്‍ണമായില്ല. മുന്നണിയിലെ മറ്റ് ഘടകകക്ഷികളില്‍ നേരത്തെ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്ന എന്‍സിപിക്കും ജനതാദളിനും സീറ്റ് ലഭിച്ചില്ല.
ജോസ് കെ മാണി വിഭാഗത്തിന്റെ പിന്തുണയോടെ വിജയം നേടാനാവുമെന്നാണ് സി പി എം പ്രതീക്ഷിക്കുന്നത്. ഏഴ് സീറ്റ് വേണമെന്നാണ് സിപിഐയുടെ ആവശ്യം. ജോസ് കെ മാണി പക്ഷം 17 സീറ്റില്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ആകെ 26 വാര്‍ഡുകളാണ് പാലായില്‍ ഉള്ളത്.

