കൊല്‍ക്കത്ത: കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന പ്രസിദ്ധ നടന് നടന് സൗമിത്ര ചാറ്റര്‍ജി അതീവ ഗുരുതരനിലയില്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് 85-കാരനായ സൗമിത്ര ചാറ്റര്‍ജിയുടെ ജീവന് നിലനില്‍ത്തുന്നത്. അദ്ദേഹം മിക്കപ്പോഴും അബോധാവസ്ഥയിലാണെന്നും ഡോ. അരിന്ദം കര് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
കൊല്‍ക്കത്തയിലെ ബെല്ലെവു ക്ലിനിക്കിലാണ് ചികിത്സയില്‍ കഴിയുന്നത്. അദ്ഭുതങ്ങള്‍ സംഭവിച്ചാൽ മാത്രമേ അസുഖം ഭേദമാകൂ എന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.
2020 ഒക്ടോബര്‍ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് നെഗറ്റീവായതിനുശേഷം ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വീണ്ടും ഗുരുതരമാകുകയായിരുന്നു

