ഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ.ഡി.യു.വിന്റെ വോട്ടുകള്‍ ചിലര്‍ ഭിന്നിപ്പിച്ചെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. മന:പ്പൂർവം നടന്ന ഇടപെടൽ ആണെന്ന് 12-11-2020 വ്യാഴാഴ്ച പട്നയില്‍ ജെ.ഡി.യു. ആസ്ഥാനത്തു നടന്ന പത്രസമ്മേളനത്തിൽ നിതീഷ് കുമാര്‍ ആരോപിച്ചു.
ചിരാഗ് പസ്വാന്റെ എല്‍.ജെ.പിയക്കെതിരെയാണ് ഒളിയമ്പുകൾ. കൃത്യമായ ലക്ഷ്യങ്ങളോടെ ജെ.ഡി.യു. മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുകയായിരുന്നു. ഇതോടെ വോട്ടുകള്‍ ഭിന്നിപ്പിക്കാൻ കഴിഞ്ഞെന്നും നിതീഷ് പറഞ്ഞു. മുഖ്യമന്ത്രിയാകാൻ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും
വോട്ടെണ്ണലിനുശേഷം ആദ്യമായി പാര്‍ട്ടി ആസ്ഥാനത്തെത്തിയ നിതീഷ് കുമാര്‍ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു

