പ്ലസ്ടു കോഴ, കെ എം ഷാജി എംഎല്‍എയെ 11/11/2020 ബുധനാഴ്ചയും ചോദ്യം ചെയ്യും

കോഴിക്കോട്: പ്ലസ്ടു കോഴ, നികുതിവെട്ടിപ്പ് കേസുകളില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎല്‍എയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 14 മണിക്കൂറിലേറെ ചോദ്യം ചെയ്തു. കോഴിക്കോട് യൂണിറ്റ് ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. 10/11/2020 ചൊവ്വാഴ്ച രാവിലെ പത്തിന് തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി വൈകിയാണ് അവസാനിച്ചത്. 11/11/2020 ബുധനാഴ്ച രാവിലെ 10ന് വീണ്ടും ഹാജരാകാന്‍ ഷാജിയോട് ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

വരുമാന സ്രോതസ്സ് സംബന്ധിച്ചായിരുന്നു ചൊവ്വാഴ്ച കൂടുതല്‍ ചോദ്യങ്ങളും ഉണ്ടായത്. പത്ത് വര്‍ഷത്തെ ബാങ്ക് രേഖ ഷാജി ഹാജരാക്കിയിട്ടുണ്ട്.

അഴീക്കോട് ഹൈസ്കൂളില്‍ പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ഷാജിക്കെതിരെ അന്വേഷണം തുടങ്ങിയത്. ഇതിനിടെയാണ് കോഴിക്കോട് വേങ്ങേരി വില്ലേജിലെ മാലൂര്‍കുന്നില്‍ ഭാര്യയുടെ പേരില്‍ നിര്‍മിച്ച ആഡംബര വീട്ടിലേക്കും അന്വേഷണമെത്തിയത്. വീട് നിർമാണത്തിന് ഭാര്യയുടെ വീട്ടുകാർ സഹായിച്ചിരുന്നു എന്നാണ് എം എൽ എ ചൊവ്വാഴ്ച പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →