ന്യൂഡല്‍ഹി: കൊവിഡിനാൽ ശ്വാസം മുട്ടുന്ന ലോകത്തിന് പ്രതീക്ഷയുടെ കിരണമാകുകയാണ് അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ വാക്‌സിന്‍. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണവും 90 ശതമാനം ഫലപ്രദമായതായി കമ്പനി വ്യക്തമാക്കി.
ജര്‍മന്‍ കമ്പനിയായ ബയോടെക്കുമായി ചേര്‍ന്നാണ് ഫൈസർ വാക്‌സിന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
സുരക്ഷാവീഴ്ചകള്‍ ഒന്നുംതന്നെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അംഗീകാരത്തിനായി യുഎസ് അഡ്മിനിസ്‌ട്രേഷനെ ഉടന്‍തന്നെ സമീപിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. അംഗീകാരം ലഭിച്ചാല്‍ ഈ വര്‍ഷം തന്നെ 50 ലക്ഷത്തോളം ഡോസുകള്‍ വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കി.

